Sunday 21 August 2011

വാർത്തകൾ വായിച്ച് വിശ്വസിക്കാമോ ?


വാർത്തകൾ വായിച്ച് വിശ്വസിക്കാമോ ? പത്രമാദ്ധ്യമങ്ങളുടെ പോക്ക് കണ്ടിട്ട് വിഷമം സഹിക്കാനാവുന്നില്ല. അതുകൊണ്ട് എഴുതിപ്പോയതാണ്. ആരെയും താറടിച്ച് കാണിക്കുക എന്നതല്ല ഉദ്ദേശം. വായിക്കണമെന്നുണ്ടെങ്കിൽ ഈ ലിങ്ക് വഴി ഗൾഫ് മലയാളി വരെ പോകേണ്ടി വരും.

12 comments:

  1. “സിവില്‍ സര്‍വ്വീസ്, എഞ്ചിനീയര്‍, ഡോക്ടര്‍, വക്കീല്‍, എന്നിങ്ങനെയുള്ള സമൂഹം വിലകല്‍പ്പിക്കുന്ന കോഴ്‌സുകള്‍ക്കൊക്കെ പോയിട്ട് ബാക്കി വരുന്ന തിരിവ് കുട്ടികളാണ് പോലും ജേര്‍ണലിസം പഠിച്ച് പത്രമാപ്പീസുകളില്‍ എത്തുന്നത്! ആ വിഷയത്തോടുള്ള താല്‍പ്പര്യത്തോടെ അത് പഠിച്ച് പാസ്സായി ചെല്ലുന്നവര്‍ വിരളമാണത്രേ.“

    “പിന്നെ കുറേപ്പേര്‍ വരുന്നത് ടീവി പോലുള്ള മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് നാലാള്‍ക്ക് മുന്നില്‍ പെട്ടെന്നവതരിച്ച് പ്രശസ്തരാകാമെന്ന് കരുതിയിട്ട്. ഇക്കൂട്ടര്‍ക്കൊക്കെ സാമാന്യ വിജ്ഞാനം കമ്മി തന്നെ ആയിരിക്കുമെന്ന് ധ്വനി.“

    ശരിയാണ്. ജേർണലിസത്തിൽ ബിരുദം നേടിയവരേക്കാൾ അതൊന്നുമില്ലാത്ത പ്രാദേശികലേഖകന്മാർ വാർത്തകൾ എഴുതും. ഇതൊന്നും അംഗീകൃത യോഗ്യതകൾക്ക് വഴങ്ങുന്ന തൊഴിലല്ല. എഴുത്തിന് അല്പം സർഗവാസനയുമൊക്കെ വേണം. പിന്നെ കുറച്ച് വായനയും അക്ഷരങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണകളും!

    ReplyDelete
  2. Nissan paath finder nchaan kaanunnathu qataril vannathinu sheshama...but,,athinu mumpe chovva grahathil mooppar poyathaayi naattil enikku ariyaamaayirunnu. sathyam,,pathram vaayichappol nchaanum aake confusionil aayipoyi...

    ReplyDelete
  3. Absolutely u r right... credibility should be given the most priority.... Now a days apart from the above mentioned mistakes there are also issues such as paid news and political biases which badly affects the credibility of media...... What we can do?????

    ReplyDelete
  4. ചതിക്കരുത്. എന്‍റെ നിരക്ഷരാ, ആകെക്കൂടി ചിരിക്കാനുള്ള ഒരു വകയാണ് പത്രങ്ങള്‍. അവരെ നന്നാക്കി സമൂഹത്തിന്‍റെ നര്‍മബോധം ഇല്ലാതാക്കരുത്. Please. ക്രെഡിബിലിട്ടിയൊക്കെ പോയി മറഞ്ഞിട്ട് നാളെത്രയായി. High Court ല്‍ നിന്നുള്ള വാര്‍ത്തകള്‍ എത്രമാത്രം വളച്ചൊടിച്ചിട്ടാണ് ഇവരൊക്കെ അച്ചുനിരത്തുന്നത്.

    ReplyDelete
  5. ഈ ലേഖനമെഴുതിയ നിരക്ഷരനെ തന്നെ എത്രയോ വട്ടം പത്രക്കാര്‍ ഇതുപോലെ അനാവശ്യമായി എടുത്തുപയോഗിച്ചിരിക്കുന്നു. എറണാകുളത്ത് മയൂരപാര്‍ക്കില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിന്റെ വാര്‍ത്ത മലയാളത്തിലെ ഒരു പ്രശസ്തപത്രത്തില്‍ വന്നത് തന്നെ അരക്കള്ളനും പുണ്യാളനും നിരക്ഷരനും ഒരേ വേദിയില്‍ എന്ന് പറഞ്ഞുകൊണ്ടാണ്. അന്നേ ദിവസം മീറ്റില്‍ പങ്കെടുക്കാത്ത നിരക്ഷരനോടുള്ള പ്രതിഷേധസൂചകമായി കഷായം കുടിപ്പിക്കുമെന്ന് പറഞ്ഞ മീറ്റിന്റെ സംഘാടകന്‍ ഡോ:ജയന്‍ ഏവൂര്‍ ഇത് വായിച്ച് തലക്ക് കൈവെച്ച് ഇരുന്നുപോയെന്നാണ് അറിവ്:) ഇതുപോലുള്ള ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട്. കുറേയൊക്കെ തിരക്കുപിടിച്ച് ചെയ്യുന്നതിന്റെ പ്രശ്നങ്ങള്‍ തന്നെ. പക്ഷെ അത് പിന്നീട് തിരുത്താന്‍ പോലും മെനക്കെടാത്തതാ ഏറെ കഷ്ടം.

    ReplyDelete
  6. @ മനോരാജ് - 2011 മാർച്ച് 17ന് പീച്ചിയിൽ വെച്ച് സാഹിത്യ അക്കാഡമി സംഘടിപ്പിച്ച ഈ ഭാഷാ സെമിനാറിൽ ‘മനോജ് നിരക്ഷരൻ‘ പങ്കെടുത്തു എന്ന ഓൺലൈൻ വാർത്ത, ഈയുള്ളവൻ വായിച്ചറിഞ്ഞ് വാ പിളർന്നത് ... ഇപ്പറഞ്ഞ ദിവസവും അതിനടുത്ത ദിവസവുമൊക്കെ ഞമ്മള് ജോലി ചെയ്തിരുന്ന മുംബൈയിലുള്ള ഞമ്മന്റെ കമ്പനിയുടെ ഓഫീസിലിരുന്നാണ്. പരിപാടിയുടെ നോട്ടീസ് നോക്കി വാർത്ത അച്ചടിച്ചതിന്റെ മറ്റൊരു അനുഭവം. പേപ്പർ കട്ടിങ്ങ് സൂക്ഷിച്ചിട്ടുണ്ട് :)

    ReplyDelete
  7. കലികാലം എന്നല്ലാതെ എന്ത് പറയാന്‍...പത്രങ്ങള്‍ പത്ര ധര്‍മം മറന്നിട്ട് കാലമാകുന്നു..

    ReplyDelete
  8. നല്ല ലേഖനം. പത്രമാദ്ധ്യമങ്ങളുടെ വിശ്വാസ്യത ഒക്കെ പോയി! ഇപ്പൊ വെറും മത്സരം മാത്രം !!

    ReplyDelete
  9. ഇവിടേയും ഇംഗ്ലീഷ് പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന വിഡ്ഢിത്തങ്ങള്‍ കാണുമ്പോഴൊക്കെ വായനക്കാര്‍ കമെന്റുപെട്ടി ശകാരങ്ങള്‍ കൊണ്ടുനിറയ്ക്കാറുണ്ട്. ഇത് മലയാളത്തിന്റെ മാത്രമല്ല, ഒരു ആഗോളപ്രശ്നമാണെന്നു ചൂണ്ടിക്കാട്ടിയതാണ്.

    പൊതുവേ എല്ലായിടത്തും രചനാവൈഭവവും ഭാഷാജ്ഞാനവും കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. സത്യസന്ധത, സമഗ്രത എന്നീ ഗുണങ്ങളും അങ്ങനെതന്നെ. ചര്‍ച്ചിലിനേപ്പോലെയോ റൂസ്‌വെല്‍റ്റിനേപ്പോലെയോ ഒക്കെ പണ്ഡിതോചിതമായ ഭാഷയില്‍ എഴുതാനും സംസാരിക്കാനും കഴിയുന്നവര്‍ ഇന്നില്ല. ആശയങ്ങളേക്കാള്‍ rhetoricനാണല്ലോ ഇന്ന് പ്രാധാന്യം.

    ReplyDelete
  10. You said it right. അച്ചു നിരത്തിയ കാലത്തില്‍ നിന്ന് കംപ്യൂട്ടറിലേക്കു മാറിയപ്പോള്‍ അക്ഷരത്തെറ്റുകള്‍ കൂടി. വാര്‍ത്തകളും ആദ്യം നിരത്തുക എന്നതിനപ്പുറം ഒന്നുമില്ല. തെറ്റാണെന്നു മനസ്സിലായാല്‍ തന്നെ തിരുത്തലില്ല.ആര്‍ക്കാണ് ഇതിനെല്ലാം നേരം. ഒരു ലീഡിംഗ് ദിനപ്പത്രത്തിന്റെ ലീഡിംഗ് ലേഖകനോട് ഫോണിലൂടെ ഗുസ്തി പിടിച്ചിട്ടുണ്ട് ഞാനൊരിക്കല്‍. ബുദ്ധിമുട്ടാനൊന്നും നേരമില്ല ആര്‍ക്കും.

    ReplyDelete
  11. ഇന്നലെ മാദ്ധ്യമത്തില്‍ ഒരു വാര്‍ത്ത വന്നത് “5 ടണ്‍ ഭാരമുള്ള എ.ടി.എം ഇളക്കിയെടുത്തു” എന്നാണ്. അതേ പത്രത്തില്‍ തന്നെ ഒരിക്കല്‍ “റണ്‍ വേയുടെ വീതി 10 മീറ്റര്‍“ എന്നും വായിച്ചതോര്‍ക്കുന്നു.

    ReplyDelete
  12. അതുകോണ്ട് ഈ ‘മ’ പത്രങ്ങള്‍വായിക്കുന്നത് ഞാന്‍ പണ്ടേനിറുത്തി..!!!!”പിന്നെ ബ്ലോഗാക്കി....ഇപ്പം ബ്ലോഗും കൈവിടുന്ന ലക്ഷണമാ..!ബ്ലോഗും അവിഞ്ഞുതുടങ്ങി.ഞാനിനി എന്തു വായിക്കും..?:)))

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.