Sunday 4 August 2013

ഞാൻ ചെകിടനാകും !!!!

പ്രശസ്തനായ ഒരു പഴയ രാജാവാകാൻ പറഞ്ഞാൽ,
ഞാൻ ചേരൻ ചെങ്കുട്ടവനാകും.

പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനാകാൻ പറഞ്ഞാൽ,
ഞാൻ പാമ്പൻ അടിയോടിയാകും.

പ്രശസ്തനായ ഒരു സാമൂഹ്യപ്രവർത്തകനാകാൻ പറഞ്ഞാൽ,
ഞാൻ സർവ്വോദയം കുര്യനാകും.

പ്രശസ്തനായ ഒരു സന്യാസിയാകാൻ പറഞ്ഞാൽ,
ഞാൻ യതിയാകും.

പ്രശസ്തനായ ഒരു എഴുത്തുകാരനാകാൻ പറഞ്ഞാൽ,
ഞാൻ മലയാറ്റൂരാകും.

പ്രശസ്തനായ ഒരു സഞ്ചാരിയാകാൻ പറഞ്ഞാൽ,
ഞാൻ ചിന്ത രവിയാകും.

പ്രശസ്തനായ ഒരു ചിത്രകാരനാകാൻ പറഞ്ഞാൽ,
ഞാൻ നമ്പൂതിരിയാകും.

പ്രശസ്തനായ ഒരു ഗായകനാകാൻ പറഞ്ഞാൽ,
ഞാൻ ഹരിഹരനാകും.

പ്രശസ്തനായ ഒരു സിനിമാക്കഥയിലെ നായകനാകാൻ പറഞ്ഞാൽ, ഞാൻ സോളമനാകും.

പ്രശസ്തനായ ഒരു കായികതാരമാകാൻ പറഞ്ഞാൽ,
ഞാൻ പാപ്പച്ചനാകും.

പ്രശസ്തനായ ഒരു രാഷ്ട്രീയക്കാരൻ* ആകാൻ പറഞ്ഞാൽ,
ഞാൻ നേതാജിയാകും.

പ്രശസ്തനായ ഒരു പാർട്ടിക്കാരൻ** ആകാൻ പറഞ്ഞാൽ,
ആ നിമിഷം ഞാൻ ചെകിടനാകും.

----------------------------------------------------------------------- 
* രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവൻ.
** പാർട്ടിക്ക് വേണ്ടിയും അവനവന് വേണ്ടിയും പ്രവർത്തിക്കുന്നവൻ.

26 comments:

  1. എനിക്ക് താൽ‌പ്പര്യം തോന്നിയിട്ടുള്ള ചിലർ. ഇതിനേക്കാൾ താൽ‌പ്പര്യം തോന്നിയിട്ടുള്ളവർ ഇല്ലെന്ന്, ഇപ്പറയുന്നതിന് അർത്ഥമില്ല. താൽ‌പ്പര്യം ഏറ്റവും കുറവ് തോന്നിയിട്ടുള്ള ഒരു കൂട്ടരും ഉണ്ട്.

    ReplyDelete
    Replies
    1. Oru nalla manushyanakan paranjal niraksharanakum

      Delete
    2. Oru nalla manushyanakan paranjal niraksharanakum

      Delete
    3. @ ശശിനാസ് - ഹോ അതിത്തിരി കടുപ്പമായിപ്പോയില്ലേ ? :)

      Delete
  2. S K Pottakaadano chintha raviyano ........

    ReplyDelete
    Replies
    1. @ Ravi - ചിന്ത രവി തന്നെ. പൊറ്റക്കാടാകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. വ്യാമോഹമല്ലേ അതൊക്കെ ? :) കുറച്ച് മിതമായതേ ഇവിടെ ആഗ്രഹമായി പറഞ്ഞിട്ടുള്ളൂ. അല്ലെങ്കിൽ പാപ്പച്ചന് പകരം സച്ചിൻ എന്നും, ഹരിഹരന് പകരം യേശുദാസ് എന്നും, നമ്പൂതിരിക്ക് പകരം മൈക്കളാഞ്ചലോ എന്നുമൊക്കെ പറയുമായിരുന്നല്ലോ :)

      Delete
  3. പ്രശസ്തനായ ഒരു ബ്ലോഗറാകാന്‍ പറഞ്ഞാല്‍ കരിമീനാകും ..!

    ReplyDelete
  4. ഇന്നന്നോട് , നീ നീതന്നെയാവാന്‍ പറഞ്ഞാലും... ആ നിമിഷം ഞാന്‍ ചെകിടനാകും

    ReplyDelete
  5. നല്ല ചിന്തകള്‍...
    ആശംസകള്‍

    ReplyDelete
  6. നിരക്ഷരനാകാന്‍ പറഞ്ഞാല്‍ ആരാകും....

    ReplyDelete
  7. ആരെങ്കിലും ആകാനുള്ള നെട്ടോട്ടത്തിലാണ് നമ്മളെല്ലാം. നമുക്ക് നമ്മള്‍ അവന്‍ പോലും കഴിയാറില്ല പലപ്പോഴും.

    ReplyDelete
  8. ചെകിടനാകാനാണെളുപ്പം

    ReplyDelete
  9. നല്ല സ്വപ്നം സഫലമാവട്ടെ എന്നാശംസിക്കുന്നു നീരൂ..

    ReplyDelete
  10. നേതാജിപ്രേമത്തിനു ശേഷം
    ആ ലാസ്റ്റ്‌ വരി കണ്ടപ്പോൾ,
    ദേശാഭിമാനിയുമായി നടന്നിരുന്ന
    ഒരു വലതുപക്ഷ വിദ്യാർത്ഥിയൂണിയൻ
    നേതാവിനെയാണു ഓർമ്മ വന്നതു..

    ReplyDelete
  11. അടിയോടി പാമ്പുകളെക്കുറിച്ച് ലേഖനം എഴുതിയന്നേ ഉള്ളു. പ്രാണിശാസ്ത്രം (Entomology) ആയിരുന്നു അദ്ദേഹത്തിന്റെ സബ്ജക്റ്റ്.

    ReplyDelete
    Replies
    1. @ എതിരൻ കതിരവൻ - ശ്രീ.ഗോവിന്ദൻ അടിയോടി ഡോൿടറേറ്റ് എടുത്തത് ഏത് വിഷയത്തിലായാലും അദ്ദേഹത്തിന്റെ ഇരട്ടപ്പേര് ‘പാമ്പൻ അടിയോടി‘ എന്ന് തന്നെയായിരുന്നു. തന്റെ ജീവചരിത്രത്തിൽ അദ്ദേഹം തന്നെ അത് വിശദമായി പറയുന്നുണ്ട്.

      Delete
  12. മിത‌മായ ആഗ്രഹങ്ങൾ.... വളരെ നല്ല ചിന്തകൾ... :)

    ReplyDelete
  13. ചെകിടനാകുന്നത് നന്നായിരിക്കും, അന്ധനും ബധിരനുംകൂടിയായാൽ ഉത്തമ പൗരനാകാം

    ReplyDelete
  14. chetta, valare nallathu, nalla manushyan ayal mathi.

    ReplyDelete
  15. എനിക്ക് ഞാനായാൽ മതി...

    ReplyDelete
  16. പ്രശസ്തനായ ഒരു ഒരു ബൂലോഗനാകാൻ
    പറഞ്ഞാൽ ഞാൻ നിരക്ഷരനാകും ...

    ReplyDelete
  17. ഉദ്ദേശിച്ചത് എന്താണെന്ന് എത്ര പേർക്ക് മനസ്സിലായെന്ന് സംശയം. അതുകൊണ്ട് തലക്കെട്ട് മാറ്റിപ്പിടിക്കുന്നു. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.