Tuesday 14 August 2012

വേണം സ്വാതന്ത്ര്യം !!


മായം കലർന്ന ഭക്ഷ്യവസ്തുക്കളിൽ നിന്ന്,
വിഷമടിച്ച് വീർപ്പിച്ച കായ്‌കനികളിൽ നിന്ന്,
കോളിഫോം കലർന്ന കുടിവെള്ളത്തിൽ നിന്ന്,
അഗാധ ഗർത്തങ്ങളുള്ള പാതകളിൽ നിന്ന്,
ദാരിദ്ര്യ രേഖയുടെ അടിയിൽ നിന്ന്,
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാലിന്യങ്ങളിൽ നിന്ന്,
വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്ന്,
പൊട്ടാനിരിക്കുന്ന അണകളിൽ നിന്ന്,
കൊലവിളിക്കുന്ന കൊട്ടേഷൻ സംഘങ്ങളിൽ നിന്ന്,
മുച്ചൂടും മുടിക്കുന്ന അഴിമതിക്കാരിൽ നിന്ന്,
രാഷ്ട്രസ്നേഹമില്ലാത്ത 'രാഷ്ട്രീയ'ക്കാരിൽ നിന്ന്,
ഹർത്താലെന്ന ബന്ധനത്തിൽ നിന്ന്,
ജാതി-മത കോമരങ്ങളിൽ നിന്ന്,
അതിരുകടന്ന പാർട്ടി സ്നേഹത്തിൽ നിന്ന്,
അലിവൊട്ടുമില്ലാത്ത ആൾദൈവങ്ങളിൽ നിന്ന്,
ധാർമ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മാദ്ധ്യമങ്ങളിൽ നിന്ന്,
ഇന്നാഘോഷിക്കുന്ന നിസ്സഹായതയിൽ നിന്ന്,

വേണം സ്വാതന്ത്ര്യം, വേണം സുസ്വാതന്ത്ര്യം.
..
..

26 comments:

  1. ഇന്നാഘോഷിക്കുന്ന നിസ്സഹായതയ്ക്ക് ആശംസകളില്ല :(

    ReplyDelete
  2. ഒറ്റ വഴിയേ ഉള്ളൂ, ഗൊ റ്റു ഹെൽ/ഹെവൻ

    ReplyDelete
  3. അവസാനം തന്നില്‍ നിന്നു തന്നെ,അപ്പോഴാണ് സ്വാതന്ത്ര്യം യഥാര്‍ഥമാകുക.

    ReplyDelete
  4. പോയി ഒന്ന് കൂടെ വേറെ എവിടെങ്കിലും ജനിക്കുകയെ മാര്‍ഗം ഉള്ളു കോയാ...

    ReplyDelete
  5. പോയി ഒന്ന് കൂടെ വേറെ എവിടെങ്കിലും ജനിക്കുകയെ മാര്‍ഗം ഉള്ളു കോയാ...

    ReplyDelete
  6. ഞാൻ രാഷ്ട്രീയമുള്ള ആളാണ്. പക്ഷെ ഈ പോസ്റ്റിനു താഴെ എന്റെയും ആത്മാർത്ഥമായൊരു കയ്യൊപ്പ്. ഈ പോസ്റ്റിൽ എല്ല്ലാം ഉണ്ട്. ഞാൻ നീട്ടിവലിച്ച് പല പോസ്റ്റുകളിലായി വാരിയും വലിച്ചും എഴുതി ഫലിപ്പിക്കാൻ ശ്രമിച്ച് പല പോസ്റ്റുകളിലും ചിന്നിച്ചിതറിക്കിടക്കുന്ന എല്ലാം ഈ കാച്ചിക്കുറുക്കിയ വരികളിലുണ്ട്. ഞാൻ ഇതിന്റെ ലിങ്ക് ഷെയർ ചെയ്യും.

    ReplyDelete
  7. ഇത്തിരി നെഗറ്റീവ് ആകാതെ തരമില്ല..ഒരിക്കലും കിട്ടില്ല എന്നു തോന്നുന്നു ഈ സുസ്വാതന്ത്ര്യം...സ്വപ്നം കാണുക മാത്രമെ തരമുള്ളൂ

    ReplyDelete
  8. ഉണ്ടാവേണ്ടത് തിരിച്ചറിവാണ്.അത് ഉള്ളില്‍ നിന്നുതന്നെ ഉറവപൊട്ടുകയും വേണം.ഒന്നും ത്യജിക്കാന്‍ മനസ്സില്ലാത്ത നമുക്ക് ഒന്നില്‍ നിന്നും വിട്ടുപോകാനുമാകില്ല.മനസ്സിന്റെ ഇലാസ്തിക സ്വഭാവം എന്നും എപ്പോഴും നമ്മെ തുടങ്ങിയ സ്ഥലത്തുതന്നെ എത്തിക്കുന്നു.നാം പരിഭവിക്കുന്ന ഓരോ വിഷയങ്ങളോടും വാസ്തവത്തില്‍ നാം എത്ര കെട്ടപ്പെട്ടിരിക്കുന്നുവെന്ന് സൂക്ഷിച്ചുനോക്കിയാല്‍ കാണാം.നിരാസമേ വഴിയുള്ളൂ.പക്ഷേ എത്രപേര്‍ക്ക് അതിനു കഴിയും?

    ReplyDelete
  9. എങ്കിലും വെളിച്ചം ഏറെ അകലയല്ലാതെ ഉണ്ടെന്നു വെറുതെയെങ്കിലും ആഗ്രഹിക്കാം

    ReplyDelete
  10. വരും വരാതിരിക്കുമോ
    പ്രതീക്ഷമാത്രമാശ്രയം

    ReplyDelete
  11. ഒരു കൊച്ചു ഗോളത്തിലൊരു കൊച്ചു
    തീരത്തിലറിയാതെ തമ്മിലറിയാതെ നാം
    പിറന്നിങ്ങു വീണു., പിന്നീട്-
    മുസ്ത്ഫ മാധവൻ മാർക്കോസുമാർ നാം
    തമ്മിലറിഞ്ഞു കളിച്ചങ്ങു വളർന്നു.
    അറിവൊത്തിരി നേടും വരേയ്ക്കും നാം
    അടിയിട്ടത് കളിയായിട്ടും കണ്ണിമാങ്ങയ്ക്കും.
    അറിവിത്തിരി നേടിയപ്പോഴെക്കും
    അടിയിട്ടത് ദേശത്തിനും ദൈവത്തിനും.
    അറിവോടെ എന്നാലെന്തിനെന്നറിയാതെ
    കൊത്തിയരിഞ്ഞു നാം പരസ്പരം.
    ഞൊടി നേരം കൊണ്ടീ ദൈവത്തിൻ നാടിനെ
    ചോരയൊഴുകും സാത്താന്റെ നാടാക്കി നാം മാറ്റി
    കാഷായ,തലപ്പാവു, ളോഹകൾക്കുള്ളിൽ
    ചിരിച്ചു ഒരു കൂട്ടം, ഒരു ജാതി ചെകുത്താന്മാർ.
    ഒരുമിക്കാനൊത്തുചേരാൻ പകലും;
    വടിവാളും ബോംബുമെടുക്കാനിരവിലും
    ആഹ്വാനിക്കുന്നു ഒരേ വായ്.
    ഹാ കഷ്ടം.. എന്തിനെന്നറിയാതെ, ആർക്കെന്നറിയാതെ
    എരിഞ്ഞടങ്ങുന്നു ഈയാം പാറ്റകളാം നമ്മൾ....

    ReplyDelete
  12. ...നിയമനിഷേധം ആഘോഷമാക്കുന്ന സമൂഹത്തില്‍നിന്ന്
    നിര്‍വികാരരായ ഉദ്യോഗസ്ഥവൃന്ദത്തില്‍നിന്ന്
    തണ്ടലൊടിക്കുന്ന റോഡുകളില്‍നിന്ന്
    സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മാത്രം ലക്ഷ്യമാക്കിയ ജനതയില്‍നിന്ന്.....

    ഇങ്ങനെയൊക്കെ പറഞ്ഞു നീട്ടാം. പക്ഷേ പറഞ്ഞിട്ടെന്ത്.

    ഒരാള്‍ ഒരിക്കല്‍ ഒരു ആള്‍ദൈവത്തിന്റെ അടുത്തുചെന്നു പറഞ്ഞു: "I want peace". ചിരിച്ചുകൊണ്ട് ആള്‍ദൈവം പറഞ്ഞു "നിങ്ങള്‍ മൂന്നു വാക്കുകള്‍ ഉച്ചരിച്ചു - I (അഹം) want (ആഗ്രഹം) peace (ശാന്തി). ആദ്യത്തെ രണ്ടും നിങ്ങളുടെ ജീവിതത്തില്‍നിന്നൊഴിവാക്കിയാല്‍ മൂന്നാമത്തേത് താനേ വന്നുകൊള്ളും". ആള്‍ദൈവമാണെങ്കിലും കാര്യം പറഞ്ഞാല്‍ തിരിഞ്ഞിരിക്കണമല്ലോ.

    അപ്പോള്‍ അതാണ്. ഒന്നും പ്രതീക്ഷിക്കാതിരുക്കുക, സ്വാതന്ത്ര്യം തനിയേ വന്നുകൊള്ളും.

    ReplyDelete

  13. എനിക്കു രസമീ നിമ്നോന്നതമാം
    വഴിക്കു തേരുരുൾ പായിക്കാൻ
    ഇതേതിരുൾ ക്കുഴി മേലുരുളട്ടേ
    വിടില്ല ഞാനീ രശ്മികളെ......!

    ReplyDelete
  14. സ്വാതന്ത്ര്യം കിട്ടാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും അല്ലെ..? വളരെ നല്ല കവിത തന്നെ..

    ReplyDelete
  15. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
  16. നിരക്ഷര സുഹ്രത്തേ,

    എന്ത് എഴുതാണിത്? എന്തിന് ഇത്ര വിശാദം?
    നമ്മുടെ രാഷ്ട്രത്തിനു കുഴപ്പങ്ങള് ഉണ്ട് എന്നതില്‍ തര്‍ക്കമ്മില്ല. പക്ഷേ ഈ നിരാശാ ബോധം തികച്ചും അനാവശ്യമാണ്.

    നമ്മുടെ രാജ്യം( വിദേശിക്കള് നശിപ്പിച്ചതില് നിന്നും) ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നതില് അര്‍ക്കും സംശയം വേണ്ടാ.

    നമ്മുടെ അദ്യം സ്വീകരിച്ച 'സോഷിയലിസ്റ്റിക്' സാമ്പത്തിക ഘടന നമ്മുടെ പുരോഗതിയുടെ ആക്കം കുറച്ചിരിക്കാം.
    പക്ഷേ അറുപതുക്കളില് ലോകം ഒന്നടങ്കം നമ്മുടെ പതനത്തിന് കാത്തിരിന്നപ്പോള്, അപ്പോള് പോലും, ഭാരത്തിയര്‍ ഇത്ര നിസ്സഹായത പ്രകടിച്ചിട്ട് ഉണ്ടാകില്ല.
    @jp
    "jp14 August 2012 17:03

    പോയി ഒന്ന് കൂടെ വേറെ എവിടെങ്കിലും ജനിക്കുകയെ മാര്‍ഗം ഉള്ളു കോയാ.."

    എവിടേയാണ് 'ജനിക്കാന്' ഉദ്ദേശിക്കുന്നത് എന്ന് അറിഞാല് കൊള്ളാം.

    ReplyDelete
  17. വിശാദ രോഗം മാറ്റാന്‍ ചിലപ്പോള് ഈ വായന ഉപകാരപ്രദമാകാം.
    അനുരാഗ് സാന്ഗിയുടെ ബ്ലോഗില് നിന്നും_
    http://2ndlook.wordpress.com/2007/12/20/softpower-india/

    "Despite its problems, it is a safe bet that India’s hard and soft powers are likely to rise in the coming times. If India can combine the two successfully, it will be a “smart power”.

    "University & Higher Education

    USA stands at No.2. with 5000 universities and colleges. India at 8000 universities and colleges is way ahead. This becomes remarkable when you consider the time frame. Much like the Indian ramp up in software (from a software minnow to leadership status in a short span of 10 years).

    This huge infrastructure has been built up in a short span of 60 years of post colonial existence. In this build up, quality has suffered. The Indian challenge in the next 25 years is to further build on this size – and importantly to build on the lack of qualitative edge. These challenges are relatively easily addressed – and the cost implications are minimal."

    "The World’s Largest Movie Industry

    It is not Mumbai. No, it is not even Hollywood. Telugu film industry catering to a small market makes more films in a year than Mumbai or Hollywood does.

    Hyderabad, the capital city of Andhra Pradesh is India’s largest city – without a history of colonial rule. The Nizam state was not ruled by the British India – and had its own currency, legal and administrative set up. The three biggest administrative reforms were initiated by leaders who originated from this state"

    "The World’s Largest Music Industry

    India has the world’s oldest living tradition in music.

    India releases more music, in more languages, than any other country in the world. Compared to India’s music tradition of 3000+ years (at least), Western Music is about 400-500 years old. Most are aware of modern music – but the scene in classical music is still very vibrant.

    Bhajans from Mirabai, Tulsidas, Surdas of 500 years ago, continue to sell in volumes and are in demand. Thyagaraja’s and Dikshitaar’s compositions in Telugu, 300 years old are still mainstream music. Compare this to the Western classical music, itself originating from the Romany Gypsy music. Western classical music has become a fringe music tradition, while India’s Bhakti geet is alive and vibrant."

    "The Largest Publishing Industry In The World

    India again has more newspapers, books and magazines than any other country in the world – in more languages. Our closest contender is USA."

    "Points Of Interest

    *Indian prowess as a soft power – A small change in the regulatory environment – and poof! We achieve global scale.
    *All these scales and volumes have been achieved without Government subsidies and support.
    *These strengths flow from centuries of tradition.
    *External influences and aggression has not dimmed these instincts and abilities.

    Not in the manner that the West has used it – India can use its soft-power as a humanizing element."

    ReplyDelete
  18. @jp
    "jp14 August 2012 17:03

    പോയി ഒന്ന് കൂടെ വേറെ എവിടെങ്കിലും ജനിക്കുകയെ മാര്‍ഗം ഉള്ളു കോയാ.."
    അമ്രീക്കയാണ് ഉദ്ദേശിക്കുന്നത് ഏങ്കില്, ഈ ലേഖനം ഉപകാരപ്രദമായേകാം.
    http://quicktake.wordpress.com/2012/07/14/in-yumm-rika-there-is-no-corruption-or-how-iac-completely-gets-the-story-wrong/

    ReplyDelete
  19. നമ്മള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരല്ല എന്നുള്ള അറിവ് നല്ലതാണ്. ജീവിയ്ക്കുന്നത് ഒരു മൂഡസ്വര്‍ഗ്ഗത്തിലല്ലെന്നെങ്കിലുമാകുമല്ലോ. നല്ല ആശയം. ആശംസകള്‍ .....

    ReplyDelete
  20. ജീവിത നിലവാരം ഉയർത്താൻ സ്വന്തമായി വല്ലിയ കാറും സുഖമുള്ള വീടും മാത്രം മതി എന്ന് വിശ്വസിക്കുന്നത് ശരിയല്ല. വേണ്ടത് മൊത്തത്തിൽ ഉള്ള ഉന്നമനമാണ്. ഒരു കുമിളയിൽ ജീവിക്കുന്നത് സ്വാതന്ത്രമല്ല, ഒരു ഉയർന്ന നിലവാരമുള്ള തടവാണ്.

    ReplyDelete
    Replies
    1. @ vimal raj - താങ്കൾ പറയുന്ന മൊത്തത്തിൽ ഉള്ള ഉന്നമനം ഉണ്ടാകണമെങ്കിൽ ഞാൻ ഈ വരികളിൽ പറയുന്ന കാര്യങ്ങൾ സംഭവിക്കണം. ആ വരികളിൽ എവിടെയാണ് വലിയ കാറും വീടും ഉള്ളവന്റെ മനസ്സ് പ്രതിഫലിക്കുന്നത് ? ഏതൊരു സാധാരണക്കാരന്റേയും താഴേക്കിടയിൽ ഉള്ളവന്റേയും കാര്യമാണ് അതിൽ പറയുന്നത്. മായം കലരാത്തതും വിഷമടിക്കാത്തതുമായ ഭക്ഷണവസ്തുക്കൾ ഏതൊരാളുടേയും ആവശ്യമാണ്. ദാരിദ്യരേഖയ്ക്ക് അടിയിൽ നിന്ന് മോചനം വേണമെന്ന് പറയുമ്പോൾ അതിനർത്ഥം വലിയ കാറും വീടും വേണമെന്നാണോ ? മൂന്ന് നേരം ഭക്ഷണം കഴിച്ച് കിടക്കാൻ പറ്റണമെന്നാണ്. ഓരോ വരികളും എടുത്ത് പറഞ്ഞ് കൂടുതൽ വിശദീകരിക്കുന്നില്ല. ദയവായി ഒന്നുകൂടെ വായിക്കുക.

      മായം കലർന്ന ഭക്ഷ്യവസ്തുക്കളിൽ നിന്ന്,
      വിഷമടിച്ച് വീർപ്പിച്ച കായ്‌കനികളിൽ നിന്ന്,
      കോളിഫോം കലർന്ന കുടിവെള്ളത്തിൽ നിന്ന്,
      ദാരിദ്ര്യ രേഖയുടെ അടിയിൽ നിന്ന്,
      പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാലിന്യങ്ങളിൽ നിന്ന്,
      വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്ന്,
      പൊട്ടാനിരിക്കുന്ന അണകളിൽ നിന്ന്,
      കൊലവിളിക്കുന്ന കൊട്ടേഷൻ സംഘങ്ങളിൽ നിന്ന്,
      മുച്ചൂടും മുടിക്കുന്ന അഴിമതിക്കാരിൽ നിന്ന്,
      രാഷ്ട്രസ്നേഹമില്ലാത്ത രാഷ്ട്രീയക്കാരിൽ നിന്ന്,
      ജാതി-മത കോമരങ്ങളിൽ നിന്ന്,
      അതിരുകടന്ന പാർട്ടി സ്നേഹത്തിൽ നിന്ന്,
      അലിവൊട്ടുമില്ലാത്ത ആൾദൈവങ്ങളിൽ നിന്ന്,
      ഇന്നാഘോഷിക്കുന്ന നിസ്സഹായതയിൽ നിന്ന്.

      Delete
  21. Love my country with all its imperfections. For me its the best in the world. On Independence day I see more people complaining than cherishing it. Rather than complaining about what you are not offered ask yourself what have you given back to your motherland. That should tell you why we are still lacking. A country can only be as good as its citizens.
    Shall we all take the oath that we wont support corruption..that we wont elect looters and rapists..that we wont discriminate..that we'll respect and offer equality to our woman...
    Jaihind

    ReplyDelete
    Replies
    1. @ Nicekid - താങ്കളുടെ വരികൾ ഇങ്ങനെ .... “Rather than complaining about what you are not offered ask yourself what have you given back to your motherland.“

      ഉവ്വ് ഇക്കാര്യം ആലോചിച്ച് കണക്കെടുപ്പ് നടത്തി നോക്കി. താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യുന്നതിന് അപ്പുറം നിരത്തിൽ ഇറങ്ങി കായികമായി അദ്ധ്വാനിച്ച് രാഷ്ട്രത്തെ സേവിക്കേണ്ട അവസരങ്ങൾ സൃഷ്ടിച്ച് അതും ചെയ്യാറുണ്ട്. അങ്ങനെയൊക്കെ ചെയ്തിട്ടും മേൽ‌പ്പറഞ്ഞ സ്വാതന്ത്ര്യമൊന്നും കിട്ടിയിട്ടില്ലെന്ന ശക്തമായ തോന്നലുള്ള ഒരു സാധാരണ പൌരന്റെ വാക്കുകളാണിത്. അതിനെ പരാതി എന്ന് വിളിച്ചാലും പഴി എന്ന് വിളിച്ചാലും വിരോധമില്ല.

      Delete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.